അണ്ടർ 19 വനിതാ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ യുഎഇക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും


അണ്ടർ 19 വനിതാ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ യുഎഇക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ യുഎഇ ക്യാപ്റ്റൻ തീർത്ഥ സതീഷ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതും യുഎഇ രണ്ടാമതുമാണ്. രണ്ട് ടീമുകൾക്കും ഓരോ ജയം സഹിതം 2 പോയിൻ്റ് വീതമുണ്ട്. ഇന്ത്യ ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയെയും യുഎഇ സ്കോട്ട്ലൻഡിനെയും കീഴടക്കുകയായിരുന്നു. സോനം യാദവിനു പകരം ടൈറ്റസ് സിദ്ധു ഇന്ത്യൻ ടീമിൽ ഇടം നേടി.




Sharing is Caring