രണ്ടാം ട്വന്റി 20യില്‍ ന്യൂസിലന്‍്റിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച്‌ ഇന്ത്യക്ക് വിജയം

ലഖ്നൗവില്‍ നടന്ന രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ന്യൂസിലന്‍്റിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച്‌ ടീം ഇന്ത്യ.
അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തിലാണ് ആതിഥേയര്‍ ജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്ബരയില്‍ ഒരു ജയം വീതം നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍്റിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും മത്സരം അവസാനഓവര്‍ വരെ നീണ്ടു. 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 101 നേടിയാണ് ഇന്ത്യ വിജയത്തിലെത്തിയത്.

റാഞ്ചിയില്‍ നടന്ന ആദ്യ മത്സരം ന്യൂസിലന്‍്റ് 21 റണ്‍സിന് ജയിച്ചു. ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ നടക്കുന്ന അവസാനത്തേതും മൂന്നാമത്തേതുമായ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര സ്വന്തമാക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *