തൃശൂരില്‍ തെരുവുനായ്ക്കള്‍ ഓടിച്ച് സൈക്കിളില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്


തൃശൂരില്‍ തെരുവുനായ്ക്കള്‍ ഓടിച്ച് സൈക്കിളില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകന്‍ 16 കാരനായ എന്‍ ഫിനോവിനാണ് പരിക്കേറ്റത്. സൈക്കിളില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു, മുഖത്ത് പരിക്കേറ്റിട്ടുമുണ്ട്.ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളില്‍ വരികയായിരുന്നു ഫിനോ.


ആക്രമിക്കാനെത്തിയ നായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈക്കിള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വീഴുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സ നല്‍കി വരികയാണ്.




Sharing is Caring