തിരുവനന്തപുരത്ത് സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണം. നേരത്തെ ഏരിയ സെക്രട്ടറി ആയിരുന്നു ഇദ്ദേഹം . കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് പാർട്ടിക്ക് പരാതി ലഭിച്ചു.കോടതിയിൽ നിന്നും തിരികെ ലഭിച്ച 8 ലക്ഷം രൂപ പാർട്ടിയിൽ തിരിച്ചടച്ചില്ലെന്നാണ് പരാതി.
സംസ്ഥാനക്കമ്മിറ്റിക്കും ജില്ലാക്കമ്മിറ്റിക്കുമാണ് പരാതി ലഭിച്ചത്. പരാതി നൽകിയത് മുൻ ഏരിയ കമ്മിറ്റി അംഗമാണ്.സമരത്തിൽപ്പെട്ടവരെ ജാമ്യത്തിൽ ഇറക്കാൻ 8 ലക്ഷം രൂപ സിപിഐഎം പിരിച്ചിരുന്നു. ഇത് കോടതിയിൽ അടയ്ക്കുകയും ചെയ്‌തു.

കേസ് തള്ളുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. ഈ തുക പാർട്ടിക്ക് തിരിച്ച് ലഭിക്കേണ്ടതായിരുന്നു എന്നാൽ തിരിച്ചുനൽകാൻ ജില്ലക്കിമ്മിറ്റി അംഗം തയ്യാറായില്ലെന്നാണ് പരാതി.













