മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ പ്രധാന പ്രതിയുടെ വീട് കത്തിച്ചു


മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് കത്തിച്ചു. അറസ്റ്റിലായ ഹുയ്‌റെം ഹീറോദാസിന്റെ വീടാണ് ജനക്കൂട്ടം കത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്.സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. വരും മണിക്കൂറുകളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് പറഞ്ഞു.


പ്രതികള്‍ക്കെതിരെ പീഡനത്തിന് പുറമെ കൊലക്കുറ്റംകൂടി ചുമത്തി. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍, നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു.തലസ്ഥാനമായ ഇംഫാലില്‍ നിന്നു 5 കിലോമീറ്റര്‍ അകലെ കാന്‍ഗ്‌പോക്പി ജില്ലയില്‍ മേയ് നാലിനാണു ദാരുണസംഭവം നടന്നത്.


നഗ്നരായ രണ്ടു സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പുറത്തായ വീഡിയോയിലുള്ളത്.വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വലിയ ജനരോഷമുയര്‍ന്നതോടെയാണു അറസ്റ്റ് നടപടികളിലേക്കു പൊലീസ് കടന്നത്.



Sharing is Caring