
ഐപിഎല്ലില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനായി മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് കൊമ്ബുകോര്‍ക്കും.ക്വാളിഫയര്‍ -1 ല്‍ ഗുജറാത്തിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലിലേക്ക് കയറിക്കഴിഞ്ഞു. ഇനി അറിയേണ്ടത് ചെന്നൈയ്ക്ക് എതിരാളികള്‍ ആരെന്നാണ്.
ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്ക് കണ്ണുവയ്ക്കുന്ന ഗുജറാത്തും ആറാം കിരീടം ലക്ഷ്യമിട്ട് മുംബൈയും ഇറങ്ങുമ്ബോള്‍ മികച്ച ബൗളിങ്, ബാറ്റിങ് നിരകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാകും നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 15 റണ്‍സ്് തോല്‍വിയില്‍ നിന്ന് ഗുജറാത്ത് ക്വാളിഫയര്‍ രണ്ടിലേക്ക് വീണത്. അതേസമയം എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ 81 റണ്‍സിന്റെ വമ്ബന്‍ ജയത്തിന്റെ പിന്‍ബലത്തിലാണ് മുംബൈയും കളത്തിലിറങ്ങുന്നത്. ദുര്‍ബലമെന്ന് വിധിയെഴുതിയ മുംബൈ ബൗളിങ്ങിന്റെ അപ്രതീക്ഷിത തിരിച്ചുവരവ് ഗുജറാത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും.
പോയിന്റ് ടേബിളിന്‍ താഴെത്തട്ടില്‍ നിന്നും അവിശ്വസനീയ മുന്നേറ്റം കാഴ്ച വച്ചാണ് മുംബൈ പ്ലേ ഓഫില്‍ എത്തിയത്. പ്ലേ ഓഫ് മത്സരങ്ങളില്‍ മുംബൈ എക്കാലവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് എന്നുള്ളതാണ് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും തലവേദനയാകുന്നത്.
