ചൈനയില്‍ ഒറ്റ ദിവസം കൊറോണ സ്ഥിരീകരിച്ചത് 3.7 കോടി ജനങ്ങള്‍ക്ക്


ബീജിംഗ്: ചൈനയില്‍ ഈ ആഴ്ചയിലെ ഒരു ദിവസം 37 മില്ല്യണ്‍ അതായത് മൂന്ന് കോടി എഴുപത് ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ട്.


ഇതാദ്യമായിട്ടാണ് ലോകത്ത് തന്നെ ഇത്രയധികം പേര്‍ക്ക് ഒരാഴ്ചയ്‌ക്കിടെ രോഗം സ്ഥിരീകരിക്കുന്നത്. ഡിസംബറിലെ ആദ്യ 20 ദിവസങ്ങളില്‍ ചൈനയിലെ ജനസംഖ്യയുടെ 18 ശതമാനം പേരില്‍ രോഗം സ്ഥിരീകരിച്ചിരിക്കാമെന്നാണ് വിവരം. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ ആഭ്യന്തര യോഗത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളിലാണ് ഈ വിവരമുള്ളത്. പ്രതിദിനം കൊറോണ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്ന് വരികയാണ്. ജനുവരിയോടെ പ്രതിദിനം 40 ലക്ഷം പേരിലായിരിക്കും രോഗം സ്ഥിരീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ജനങ്ങളില്‍ വ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞതാണ് രോഗം ഇത്ര വേഗത്തില്‍ പടരാന്‍ കാരണമായത്. പ്രധാന നഗരങ്ങളായ സിചുവാനിലും ബീജിംഗിലും ജനസംഖ്യയുടെ പകുതിയിലധികം പേരും രോഗബാധിതരാണ്. എന്നാല്‍ എത്ര പേര്‍ രോഗം ബാധിച്ച്‌ മരിച്ചു എന്നത് സംബന്ധിച്ചുള്ള യാതൊരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ല.



Sharing is Caring