ഭീകരവിരുദ്ധ നിയമപ്രകാരം കേസ് നേരിടുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വ്യാഴാഴ്ച വരെ സംരക്ഷണ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി.
ഭീകരവാദ കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ശനിയാഴ്ച ഇസ്ലാമാബാദില്‍ നടന്ന റാലിക്കിടെ ഇസ്ലാമാബാദ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഒരു വനിതാ മജിസ്ട്രേറ്റ് തുടങ്ങിയവര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് ഇമ്രാന്‍ പറഞ്ഞിരുന്നു. തന്റെ അനുയായിയായ ഷെഹ്‌ബാസ് ഗില്ലിനെ രാജ്യദ്രേഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന്റെ പേരിലായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.













