അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുടെ തീയതിയുടെ കാര്യത്തില്‍ തീരുമാനമായി. 2024 ജനുവരി 22 നാകും അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തുക.ചടങ്ങില്‍ പങ്കെടുക്കണമെന്നുള്ള ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതോടെയാണ് വിഗ്രഹ പ്രതിഷ്ഠ തീയതിയില്‍ സ്ഥിരീകരണമായത്.
ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ പ്രതിനിധികള്‍ ഇന്ന് പ്രധാനമന്ത്രിയെ ഒരിക്കല്‍ കൂടെ കണ്ടിരുന്നു.വിഗ്രഹ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിക്കാൻ വേണ്ടിയായിരുന്നു സന്ദര്‍ശനം. അതേസമയം, വിഗ്രഹപ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി അഞ്ച് ദിവസം അയോധ്യയിൽ തങ്ങുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജനുവരി 20 മുതൽ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയിൽ തങ്ങുക.














