വമ്പിച്ച ആദായ വില്‍പ്പന…; 3999 രൂപയ്ക്ക് മുതല്‍ സ്മാര്‍ട്ട്ഫോണുകളുമായി റെഡ്മി ക്ലിയറന്‍സ് സെയില്‍


അ‌ത്യാവശ്യം കാര്യങ്ങള്‍ നടക്കുന്ന ഒരു മികച്ച സ്മാര്‍ട്ട്ഫോണ്‍ 6000 രൂപയില്‍ താഴെ വിലയില്‍ പുതിയതായി വാങ്ങാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ?.


എങ്കില്‍ നിങ്ങളുടെ ആ ആഗ്രഹം നിറവേറ്റാന്‍ പറ്റയ സമയമാണ് ഇപ്പോള്‍. കാര്യം എന്താണെന്നല്ലേ. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളില്‍ ഒന്നായ റെഡ്മി( Redmi) തങ്ങളുടെ ക്ലിയറന്‍സ് സെയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.


അ‌നുയോജ്യമായ ഫോണുകള്‍ കുറഞ്ഞ വിലയില്‍
ഒരു സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ഉപയോക്താക്കള്‍ക്ക് അ‌നുയോജ്യമായ ഫോണുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനുള്ള ഒരു അ‌വസരമാണ് വന്നിരിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന ഫീച്ചറുകളുള്ള റെഡ്മിയുടെ പ്രീമിയം ഫോണുകളോ പുതിയതായി ഇറങ്ങിയ സ്മാര്‍ട്ട്ഫോണുകളോ ഈ ക്ലിയറന്‍സ് സെയിലില്‍ സ്വന്തമാക്കാം എന്നു കരുതരുത്. 6000 രൂപ വരെ വിലവരുന്ന ഫോണുകളാണ് ഈ ക്ലിയറന്‍സ് സെയിലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തില്‍ പ്രീമിയം സ്മാര്‍ട്ട്ഫോണുകളോ പുതിയ സ്മാര്‍ട്ട്ഫോണുകളോ ഇടം പിടിച്ചിട്ടില്ല.
റെഡ്മി 6എ, റെഡ്മി വൈ3, റെഡ്മി നോട്ട് 7 പ്രോ

റെഡ്മി 6എ, റെഡ്മി വൈ3, റെഡ്മി നോട്ട് 7 പ്രോ എന്നിങ്ങനെ ഏതാനും മോഡലുകളാണ് റെഡ്മി തങ്ങളുടെ ക്ലിയറന്‍സ് സെയിലില്‍ 6000 രൂപയില്‍ താഴെ വിലയില്‍ ലഭ്യമാക്കുന്നത്. റെഡ്മിയുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവരും ബജറ്റ് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവരുമായ ഉപയോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ അ‌വ സ്വന്തമാക്കാന്‍ ഈ അ‌വസരം വിനിയോഗിക്കാവുന്നതാണ്.



Sharing is Caring