തിരുവനന്തപുരത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകളുടെ വിവാഹം നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഗൃഹനാഥനെ തൂങ്ങിമരിച്ചത് . വാമനപുരം ആനാകുടി ഈട്ടിമൂട് സ്വദേശി ജയരാജാ(54)ണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.ഈ മാസം 28ന് മകളുടെ വിവാഹം നടക്കാന്‍ ഇരിക്കവെയാണ് ജയരാജിന്റെ മരണം. ഇടയ്ക്കിടെ ജയരാജ് തീര്‍ത്ഥാടനങ്ങള്‍ക്ക് പോകാറുള്ളത് കൊണ്ട് തന്നെ ജയരാജിനെ കാണാതായപ്പോള്‍ വീട്ടുകാര്‍ അത്ര കാര്യമാക്കിയില്ലെന്നാണ് ലഭിക്കുന്ന വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *