ചര്‍ച്ചകളിലൂടെയല്ലാതെ സൈനിക ശക്തി പ്രയോഗിച്ച് ബന്ദികളെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് ഇസ്രയേലിനെ വെല്ലുവിളിച്ച് ഹമാസ് സൈനിക വിഭാഗം. ഇസ്രയേല്‍ യുദ്ധ മന്ത്രിസഭയെ അഭിസംബോധന ചെയ്തുള്ള വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നെതന്യാഹുവിനും യുദ്ധ മന്ത്രിസഭയ്ക്കും ബന്ദികളെ ചര്‍ച്ചകളിലൂടെയല്ലാതെ തിരികെ കൊണ്ടുവരാന്‍ പറ്റില്ല. ബലം പ്രയോഗിച്ച് മോചിപ്പിക്കാന്‍ തുനിഞ്ഞ ബന്ദി കൊല്ലപ്പെട്ടത് ഇതിന്റെ തെളിവാണഎന്നും അബൂബെദ പറഞ്ഞു.

എന്നാല്‍ ഹമാസിന്റെ പതനം ആരംഭിച്ചതായും നിരവധി പോരാളികള്‍ ഇതിനകം അടിയറവ് പറഞ്ഞതായും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. കീഴടങ്ങുകയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.













