വയനാട്ടിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ഇഷ്ട്ട വിനോദ കേന്ദ്രമായ പഴയ വൈത്തിരിയിലെ ഹണി മ്യൂസിയം കാണാൻ എത്തുന്നവരെ ഇതേ പേരിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ കബളിപ്പിക്കുന്നതായി പരാതി



കൽപ്പറ്റ: പഴയ വൈത്തിരിയിലെ ശ്രദ്ധേയമായ ഹണി മ്യൂസിയം കാണാനെത്തുന്നവരെ ഇതേ പേരിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ കബളിപ്പിക്കുന്നതായി പരാതി.
ഉസ്മാൻ മദാരിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹണി മ്യൂസിയത്തിന്റെ പേരിൽ അഞ്ചോളം സ്ഥാപനങ്ങളാണ് കേരളത്തിൽ തന്നെ ആരംഭിച്ചത്. ഇതിൽ ഒരെണ്ണം അടച്ചുപൂട്ടിയിട്ടുണ്ട്. ഗവൺമെന്റ് സ്ഥാപനം എന്ന് പറഞ്ഞാണ് ഈ സ്ഥാപനങ്ങൾ സഞ്ചാരികളെ കബളിപ്പിക്കുന്നത്. യഥാർത്ഥ ഹണി മ്യൂസിയം കാണാൻ ഹൈവേയിൽ നിന്ന് എണ്ണൂറ് മീറ്റർ പോക്കറ്റ് റോഡിലൂടെ പോകണം. എന്നാൽ പലരും ഹൈവേയിലുള്ള മറ്റ് സ്ഥാപനങ്ങളിൽ കയറിപ്പോവുകയാണ്. ഇവരെ ഗവൺമെന്റ് സ്ഥാപനമാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് സ്ഥാപന ഉടമകൾ ചെയ്യുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.



അടുത്തിടെയാണ് സ്കൂളിൽ നിന്ന് പാക്കേജ് എടുത്ത കുട്ടികളെയും കൊണ്ട് ഹണി മ്യൂസിയത്തിലേക്ക് വന്നവർക്ക് ഉണ്ടായ ഒരു അനുഭവം. വരുന്ന വിവരം ഉടമയായ ഉസ്മാൻ മദാരിയെ വിളിച്ച് അറിയിച്ചു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഇവർ ഹണി മ്യൂസിയത്തിൽ എത്താത്തതിനെ തുടർന്ന് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഹൈവേയിലുള്ള ഹണി മ്യൂസിയത്തിൽ കയറിപ്പോയെന്ന വിവരം പറയുന്നതെന്ന് ഉസ്മാൻ മദാരി പറയുന്നു.
ഇത്തരത്തിൽ നിരവധി ആളുകൾ കബളിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഹൈവേയിൽ ഇതേ പേരിലുള്ള സ്ഥാപനങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉസ്മാൻ മദാരി വ്യക്തമാക്കുന്നത്.


ഒറിജിനൽ ഹണി മ്യൂസിയത്തിന് വേറെ ബ്രാഞ്ചുകൾ ഇല്ലെന്നും അദ്ദേഹം പറയുന്നു.
ഹണി മ്യൂസിയത്തിലേക്കുള്ള വഴിയിലാണ് ഇത്തരത്തിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നത്. ഗവൺമെന്റ് സ്ഥാപനമെന്നാണ് ഇതിന്റെ നടത്തിപ്പുകാർ ഇവിടെയെത്തുന്നവരോട് പറയുന്നത്. ഈ സ്ഥാപനം ഖാദി കമ്മീഷൻ പിന്തുണയിൽ ആരംഭിച്ചതാണെങ്കിൽ തന്റേത് ഖാദി ബോർഡ് പിന്തുണയിലുള്ളതാണെന്ന് ഉസ്മാ ൻ മദാരി പറഞ്ഞു. കെ.എസ് ആർ ടി.സിയുടെ വിനോദയാത്രയിലുള്ള എല്ലാ ബസ്സുകളും ഹണി മ്യൂസിയത്തിലേക്ക് ട്രിപ്പ് ഷെഡ്യൂൾ ചെയ്ത് വരാറുണ്ട്.

ഈ സ്ഥാപനമാവട്ടെ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന വലിയ ബോർഡ് വെച്ചാണ് സഞ്ചാരികളെ കബളിപ്പിക്കുന്നത്. പ്രധാന പാതയിൽ നിന്ന് എണ്ണൂറ് മീറ്റർ സഞ്ചരിച്ചാൽ വയനാടിനെ മധുരിപ്പിക്കുന്ന യഥാർത്ഥ ഹണി മ്യൂസിയത്തിലെത്താം. തേനിച്ചക്കൂടിന്റെ മാതൃകയിൽ പണി തീർത്ത കെട്ടിടത്തിൽ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് പൂമ്പൊടി നുണയുന്ന തേനീച്ചയുടെ രൂപമാണ്. ഇവിടെയെത്തിയാൽ തേനീച്ചകളെക്കുറിച്ച് അറിയാത്ത കഥകൾ കേൾക്കാനും വൈവിധ്യമാർന്ന തേനുകൾ രുചിച്ചു നോക്കാനും ആരോഗ്യപ്രദമായ തേൻ വാങ്ങി മടങ്ങാനും കഴിയും. അനുകരണങ്ങളിൽ വഞ്ചിതരാകരുതെന്ന് ഉസ്മാൻ മദാരി വ്യക്തമാക്കുന്നു. കൂടാതെ ഇന്ന് വയനാട്ടിൽ ഏറ്റവും കൂടുതൽ ഗൂഗിൾ റിവ്യൂവിലും റേയിറ്റിംങ്ങിലും മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് ഉസ്മാൻ മദാരി യുടെ ഹണി മ്യൂസിയം. യഥാർത്ഥ ഹണി മ്യൂസിയത്തിൻ്റെ സൗന്ദര്യം ആസ്വദിക്കാനും അതിനെക്കുറിച്ച് പഠിക്കാനും ആഗ്രഹിക്കുന്നവർ ഉസ്മാൻ മദാരിയുടെ യഥാർത്ഥ ഹണി മ്യൂസിയത്തിലേക്ക് എത്താൻ ശ്രമിക്കുക. അഞ്ച് ഏക്കറിൽ പുതുതായി നിർമ്മിക്കുന്ന വിപുലമായ ഹണി മ്യൂസിയത്തിൻ്റെ പണി പുരയിലാണ് ഉസ്മാൻ മദാരി .

https://maps.app.goo.gl/g319ob64EEqMMFNGA?g_st=ipc



Sharing is Caring