2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പില്‍ തിളങ്ങി ഹോണ്ട റേസിംഗ് ഇന്ത്യ ടീം


കൊച്ചി: മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ചെന്നൈ) ആരംഭിച്ച 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ എന്‍എസ്എഫ്250ആര്‍ വിഭാഗം ആദ്യ റൗണ്ടിന്‍റെ ആദ്യ റേസില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഹോണ്ട റേസിംഗ് ഇന്ത്യ ടീം. രക്ഷിത് എസ് ധവെ ഈ വിഭാഗത്തില്‍ 11:12.157 സമയവുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 1:50.285 എന്ന മികച്ച ലാപ് സമയവും 16കാരനായ രക്ഷിത് കുറിച്ചു.


ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു രണ്ടാം സ്ഥാനത്തിന്. തന്‍റെ അന്താരാഷ്ട്ര പരിചയവുമായി ട്രാക്കില്‍ ഇറങ്ങിയ മലപ്പുറം സ്വദേശി മൊഹ്സിന്‍ പി 0.443 സെക്കന്‍ഡിന്‍റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 11:16.226 സമയത്തിലാണ് മൊഹ്സിന്‍ മുഴുവന്‍ ലാപ്പും പൂര്‍ത്തിയാക്കിയത്. എ. എസ് ജെയിംസ് 11:16.669 സമയത്തില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.


അഞ്ച് റൗണ്ടുകളാണ് 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പില്‍ ഉണ്ടാവുക. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ചെന്നൈയില്‍ തന്നെയായിരിക്കും മറ്റു റൗണ്ടുകളും അരങ്ങേറുക.



Sharing is Caring