ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവായ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ വില്യം ഫ്രീഡ്കിന്‍ (87) അന്തരിച്ചു. ലോസ് ഏഞ്ചല്‍സില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.1960കളുടെ തുടക്കത്തില്‍ ഡോക്യുമെന്ററികളിലൂടെയാണ് വില്യം ഫ്രീഡ്കിന്‍ തന്റെ കരിയര്‍ ആരംഭിച്ചത്.
1971ല്‍ അദ്ദേഹം സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ദി ഫ്രഞ്ച് കണക്ഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന് മികച്ച സംവിധായകന്‍ എന്നിവയുള്‍പ്പെടെ അഞ്ച് അക്കാദമി അവാര്‍ഡുകള്‍ നേടി. 1973ല്‍ അദ്ദേഹം ഒരുക്കിയ ഹൊറര്‍ ചിത്രമായ ദി എക്‌സോര്‍സിസ്റ്റ് മികച്ച സംവിധായകനുള്ള അക്കാദമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.














