രാജ്ഭവൻ മാർച്ചിന് തടസമില്ലെന്ന് ഹൈക്കോടതി. മാർച്ചിനെതിരെ ഹർജി നൽകിയ കെ സുരേന്ദ്രനെ കോടതി വിമർശിച്ചു. രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. സർക്കാർ ജീവനക്കാരെ പങ്കെടുപ്പിക്കുന്നത് തടയണം എന്നായിരുന്നു സുരേന്ദ്രൻ്റെ ഹർജി.
അതേസമയം ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
രാജ്ഭവനുകൾ ബിജെപിയുടെ രാഷ്ട്രീയ ഏജൻസികളായി മാറിയെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തുകൊണ്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.














