ഉത്തരേന്ത്യയില്‍ അതിശക്തമായ മഴ;മുബൈയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി


ഉത്തരേന്ത്യയെ ആശങ്കയിലാക്കി അതിശക്തമായ മഴ തുടരുന്നു. പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ യമുനയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മുംബൈയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്. നിലവില്‍ മുംബൈ രത്‌നഗിരി, റായ്ഗഡ് എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.


ഇന്നലെ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. ജമ്മുവിലെ ശ്രീനഗറില്‍ ഇന്നലെ രാത്രി അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ജൂണ്‍ 24ന് ആരംഭിച്ച മണ്‍സൂണില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം ഏകദേശം അറുനൂറിലധികം വീടുകള്‍ തകര്‍ന്നു.




Sharing is Caring