വേണ്ട ചേരുവകള്‍.
1.ചക്കപ്പഴം 1 വലിയ കപ്പ് (നന്നായി പഴുത്തത് )
2. കട്ട ആയ പാല്‍ 1 പാക്കറ്റ്
3. പഞ്ചസാര മധുരത്തിന് അനുസരിച്ചു
4. ഏലയ്ക്ക 6 എണ്ണം (പൊടിച്ചത് )
5. ചുക്ക് 3 കഷ്ണം (പൊടിച്ചത് )
6.ബൂസ്റ്റ് 2 ടീസ്പൂണ്‍
7. ഈന്തപഴം 5 എണ്ണം ( ചെറുതായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം.
ആദ്യം ചക്കപ്പഴം, പാല്‍, ഈന്തപഴം എന്നിവ ഒരുമിച്ച് മിക്സിയില്‍ അടിച്ചെടുക്കുക.അതിനു ശേഷം അതിലേക്ക് പഞ്ചസാര, ഏലയ്ക്ക പൊടിച്ചത്, ചുക്ക് പൊടിച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി മിക്സിയില്‍ അടിച്ചെടുക്കുക.
വിളമ്ബുന്ന സമയം ബൂസ്റ്റ്, നട്സ്, എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.സ്വാദിഷ്ടമായ ചക്കപ്പഴം ഈന്തപ്പഴം ഷേക്ക് തയ്യാര്‍.













