18-കാരനെ രാസലഹരി നൽകി പീഡിപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ


കോഴിക്കോട്: കുറ്റ്യാടിയില്‍ രാസലഹരി നല്‍കി 18-കാരനെ ലൈംഗികമായി പീഡിപ്പിച്ച് അജ്മീറിലേക്ക് മുങ്ങിയ പ്രതി പിടിയിൽ.കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെയാണ് കുറ്റ്യാടി സി ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.


കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിവന്ന അജ്‌നാസ്, സംഭവത്തിനുശേഷം അജ്മീറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 24-നാണ് പ്രതി കേരളത്തില്‍നിന്ന് മുങ്ങിയത്. ലൊക്കേഷന്‍ പരിശോധിച്ച് പൊലീസ് അജ്മീരിലെത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി. തുടര്‍ന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നല്‍കി. കഴിഞ്ഞദിവസം രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.


തന്നെ എംഡിഎംഎ നല്‍കി പീഡിപ്പിച്ചെന്ന് 18-കാരന്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യ പരാതിക്കുശേഷം മറ്റൊരാള്‍കൂടി അജ്‌നാസിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിലും പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.



Sharing is Caring