സ്പീക്കറായ ശേഷം ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നതിൽ സന്തോഷം ;എ.എൻ.ഷംസീർ

നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് എ.എൻ.ഷംസീർ. വ്യത്യസ്തമായ മറ്റൊരു റോളിലേക്കാണ് താൻ പോകുന്തന്. നല്ല നിലയിൽ നടത്താൻ കഴിയും. മുൻഗാമികൾ ചെയ്തത് പോലെ ചെയ്യുമെന്നും ഷംസീർ പറഞ്ഞു .

അംഗങ്ങളുടെ പരാതികളെല്ലാം പരിഹരിക്കും. എല്ലാരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദുഃഖമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗവർണറും വിഴിഞ്ഞവും നിയമന വിവാദവുമൊക്കെ സർക്കാരിന് വെല്ലുവിളി ഉയർത്തവെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചത്. ഈ വരുന്ന 15 വരെയാണ് നിയമസഭ സമ്മേളിക്കുക. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്നതടക്കം വിവിധ ബില്ലുകൾ സഭയ്ക്ക് മുൻപാകെ വരും. വിവാദ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *