ഹയ്യാ ഹയ്യ …വൈറലായി ഹയ്യ ഹയ്യ

ഐഷ അസിയാനിയെന്ന ഖത്തറി ഗായിക ഇപ്പോൾ അറബ് ലോകത്തിന് മാത്രമല്ല കാൽപന്ത് കളി പ്രേമികൾക്ക് ആകെ പരിചിതയാണ്. ഈ 25 കാരി ഉൾപ്പെടെ ആലപിച്ച ഹയ്യാ ഹയ്യ ഗാനം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ് ഇപ്പോൾ.
ചരിത്രത്തിലാദ്യമായാണ് ഒരു അറബ് വനിത ഫിഫ ലോകകപ്പ് ഗാനം ആലപിക്കുന്നത്. ഹയ്യാ ഹയ്യാ ഗാനത്തിലൂടെ ഖത്തറികളുടെ സ്വന്തം ഗായിക ഐഷ അസിയാനി കാൽപന്ത് കളി പ്രേമികളുടെ മനം കവർന്നു കഴിഞ്ഞു. അമേരിക്കൻ ഗായകൻ ട്രിനിഡാഡ്​ കർഡോണ, ആഫ്രോബീറ്റ്​സ്​ ഐക്കൺ ഡേവിഡോ എന്നിവർക്കൊപ്പമാണ് ഖത്തറി ഗായിക ഐഷ ഗാനം ആലപിച്ചിട്ടുള്ളത്.ഹയ്യാ ഹയ്യാ ഗാനം യൂട്യൂബിൽ വൈറലാണ്.
3 മിനുട്ട് 35 സെക്കൻഡാണ് ഗാനവീഡിയോയുടെ ദൈർഘ്യം. ദൃശ്യ ഭംഗിയും ദ്രുതതാളവും ആരാധകരെ പിടിച്ചിരുത്തുന്ന വരികളും സംഗീതവുമാണ് ഹയ്യാ ഹയ്യാ ഗാനത്തെ അത്യാകർഷകമാക്കുന്നത്.
നാല് വർഷം മുമ്പ് മാത്രം സംഗീത ജീവിതം ആരംഭിച്ച ഈ ഖത്തറി സുന്ദരി, ആഗോള പ്രേക്ഷകർക്ക് മുന്നിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷവതിയാണ്. സംഗീത ഇതിഹാസം എ ആർ റഹ്മാനൊപ്പവും ഐഷ അസിയാനി പ്രവർത്തിച്ചിട്ടുണ്ട്. വിശ്വ കാൽപന്ത് കളി മാമാങ്കത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അൽബായ്ത്ത് സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ കാൽപന്ത് കളി ലോകം ഉറ്റുനോക്കുന്നത് ഐഷ അസിയാനിയും സംഘവും പാടി അവിസ്മരണീയമാക്കിയ ഹയ്യാ ഹയ്യാ ഗാനമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *