അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിനായി അമേരിക്കയിലെ ഗുരുദ്വാരകളിലും പരിശോധന


അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിനായി അമേരിക്കയിലെ ഗുരുദ്വാരകളിലും പരിശോധന. ന്യൂയോര്‍ക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളില്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥറാണ് പരിശോധന നടത്തിയത്.യുഎസിന്റെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്.


പരിശോധകരെ തടയാന്‍ സിഖ് സംഘടനകള്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നിരുന്നാലും ശക്തമായ എതിര്‍പ്പ് തള്ളി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുകയാണ്.അമേരിക്കന്‍ സ്‌കൂളുകളിലും പള്ളികളിലും ഗുരുദ്വാരകളില്‍ അറസ്റ്റില്‍നിന്നു രക്ഷതേടി ക്രിമിനലുകള്‍ക്ക് ഇനി ഒളിച്ചിരിക്കാനാകില്ല. ട്രംപ് ഭരണകൂടം നിയമപാലകരുടെ കൈ കെട്ടിവയ്ക്കില്ല.


ഇത്തരം ആളുകളില്‍ കൊലപാതകികളുണ്ട്, പീഡനക്കേസ് പ്രതികളുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി. ബൈഡന്‍ ഭരണകൂടം നേരത്തേ പള്ളികള്‍ പോലുള്ള ഇടങ്ങളില്‍ പരിശോധന നടത്തുന്നത് ഒഴിവാക്കിയിരുന്നു. ഇതു പൊളിച്ചെഴുതിയാണ് ട്രംപ് സര്‍ക്കാര്‍ മതഇടങ്ങളില്‍ പരിശോധനകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചത്.



Sharing is Caring