ഗുജറാത്തില്‍ മുംബൈ ആന്റി നാര്‍ക്കോട്ടിക് സെല്‍ നടത്തിയ റെയ്ഡില്‍ 1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി. മെഫഡ്രോണ്‍ വിഭാഗത്തില്‍ പെടുന്ന ഗുളികകളാണ് പിടിച്ചെടുത്തത്. ഗുജറാത്ത് അങ്ക്ലേഷ്വറിലെ മെഫഡ്രോണ്‍ നിര്‍മാണ കേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്. നിരോധിത വിഭാഗത്തില്‍പ്പെട്ട 513 ഗുളികകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. പോലീസ്(police) ഇതിനകം 2,435 കോടി രൂപ വിലമതിക്കുന്ന 1,218 കിലോഗ്രാം മയക്കുമരുന്ന് പിടികൂടുകയും കേസില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.












