സംസ്ഥാനത്തെ വ്യാജ കള്ള് വിതരണവും വിൽപ്പനയും തടയാൻ സർക്കാർ

സംസ്ഥാനത്തെ വ്യാജ കള്ള് വിതരണവും വിൽപ്പനയും തടയാൻ ആധുനിക സംവിധാനവുമായി സർക്കാർ. കള്ള് കൊണ്ട് പോകുന്ന വാഹനങ്ങൾ നിരീക്ഷിക്കാൻ ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനം നടപ്പാക്കാൻ തീരുമാനം. കള്ള് ഉത്പാദനം എക്സൈസ് ഉദ്യോഗസ്ഥരുടെ ഫീൽഡ് പ്രവർത്തനം എന്നിവ ഇതിലൂടെ പരിശോധിക്കും. സാങ്കേതിക സർവകലാശാലയുടെ നിർദ്ദേശം സർക്കാർ അംഗീകരിച്ചു.

സംസ്ഥാനത്ത് ചെത്തുന്നതിനേക്കാൾ ഇരട്ടിയിലധികം അളവിൽ കള്ള് വിതരണം ചെയ്യുന്നുണ്ട്. പാലക്കാട് തൃശ്ശൂർ ജില്ലകളിൽ നിന്നും എത്തിക്കുന്നു എന്ന പേരിലാണ് വ്യാജ കള്ള് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്നത്. എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തുന്ന വ്യാജ കള്ള് വിതരണം തടയാൻ നിലവിലെ സംവിധാനം അപര്യാപ്തമാണ് എന്നാണ് സർക്കാർ വിലയിരുത്തൽ. ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ കള്ള് നിർമാണവും ഉദ്യോഗസ്ഥ നിരീക്ഷണവും ശക്തമാക്കാനാണ് തീരുമാനം.

സാങ്കേതിക സർവകലാശാല വിഭാവനം ചെയ്ത ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനം ഇതിനായി ഉപയോഗിക്കും. 25 ലക്ഷം രൂപ ഇതിനായി സർക്കാർ നൽകും. കള്ള് ഉത്പാദന വിതരണ വിൽപ്പന മേഖലയിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്. മൊബൈൽ ആപ്പ് വഴി ചെത്ത് വൃക്ഷങ്ങളെ മാർക്ക് ചെയ്യും. ഇതിന് ശേഷം കള്ള് കൊണ്ടു പോകുന്ന വാഹനങ്ങൾ നിരീക്ഷിക്കും. കൂടാതെ എക്സൈസ് ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധനയും ഇതിലൂടെ നിരീക്ഷിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *