മുഖ്യമന്ത്രി ചട്ടം ലംഘിച്ചതിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവര്‍ണര്‍


മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഗവര്‍ണര്‍ മടങ്ങിയെത്തും.


മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവര്‍ണറുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. പത്ത് ദിവസത്തെ വിദേശ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആര്‍ക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവര്‍ണര്‍ കത്തില്‍ ആരോപിക്കുന്നത്.




Sharing is Caring