സ്വര്‍ണ കള്ളക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കേസിലാണ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ അനീഷ് പിടിയിലായത്. സ്വര്‍ണക്കടത്തിന് തടസം നിന്ന സഹപ്രവര്‍ത്തകരെയും ഇയാള്‍ കുരുക്കാന്‍ ശ്രമിച്ചുവെന്ന് മൊഴി.


വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലു കിലോ സ്വര്‍ണത്തെ കുറിച്ചുള്ള വിവരം കളളക്കടത്തിന് സഹായം നല്‍കിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡിആര്‍ഐക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. ഇതോടെയാണ് കേസിലെ ഒത്തുകളി പുറത്തായത്. അതേ സ്വര്‍ണക്കടത്ത് സംഘവുമായി ഒത്തുകളിച്ചാണ് അനീഷ് രണ്ട് ഉദ്യോഗസ്ഥരെ കുരുക്കാന്‍ ശ്രമിച്ചത്.


ഇന്‍സ്‌പെക്ടര്‍മാരായ അനീഷും നിധിനും ചേര്‍ന്ന് സ്വര്‍ണ കടത്തുകാരുമായി ഒത്തു കളിച്ച് വിദേശത്തുനിന്നുമെത്തുന്ന സ്വര്‍ണം പുറത്തെത്തിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇത് തുടരുകയിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ പുതുതായ ജോലിക്കെത്തിയ വനിതാ ഉദ്യോഗസ്ഥയുള്‍പ്പെടെ രണ്ടു പേര്‍ കള്ളക്കടത്ത് പിടിച്ചു.ഈ രണ്ടു ഉദ്യോഗസ്ഥരെയും കുരുക്കാന്‍ സഹായം തേടിയെന്നാണ് കള്ളക്കടത്ത് സംഘം തന്നെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡിഐആര്‍ക്കു നല്‍കിയ മൊഴി.

ഇതിന്റെ തെളിവുകളും കൈമാറി.രണ്ടുതവണയാണ് ഉദ്യോഗസ്ഥരെ കുരുക്കാന്‍ ശ്രമിച്ചത്. ഒരിക്കല്‍ ക്യാരിയറായി സ്ത്രീയെ അയച്ചു. സ്വര്‍ണം കടത്തിയതായി വിവരം ലഭിച്ചപ്പോള്‍ വനിതാ ഉദ്യോഗസ്ഥ സംശയം തോന്നിയ യാത്രക്കാരിയെ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഈ സ്ത്രീയെ കൊണ്ട് പരാതി നല്‍കാനായിരുന്നു പദ്ധതി.



Sharing is Caring