പഞ്ചാബില്‍ നടക്കുന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം ഇന്ന് ഡല്‍ഹി എഫ് സിക്ക് എതിരെ

ഇന്ന് പഞ്ചാബിലെ നാം ധാരി ഗ്രൗണ്ടില്‍ നടക്കുന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ് സി ഡല്‍ഹി എഫ് സിയെ നേരിടുന്നു.ഉച്ചക്ക് 2നാണ് മത്സരം ആരംഭിക്കുക. തുടർച്ചയായ വിജയങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന ഗോകുലത്തിന്, ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് അടുക്കാൻ ഈ മത്സരം നിർണായകമാണ്.

ഒരു സമനിലപോലും ഐ ലീഗ് ട്രോഫി നേടുന്നതില്‍ നിന്ന് ടീമിനെ പിന്നോട്ടടിച്ചേക്കാം.നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 26 പോയ്ന്റ്സുമായി രണ്ടാം സ്ഥാനക്കാരണ് ഗോകുലം. അവസാനം കളിച്ച നാലു മത്സരങ്ങളും ടീം ജയിച്ചിരുന്നു. മറുവശത്തു ഡെല്ഹിയാവട്ടെ 13 മത്സരങ്ങളില്‍ നിന്ന് 19 പോയ്ന്റ്സുമായി 8 ആം സ്ഥാനത്ത് നില്‍ക്കുകയാണ്.ഗോകുലത്തിന്റെ കരുത്ത് മുന്നേറ്റത്തില്‍ ക്യാപ്റ്റൻ അലക്സ് ആണ്. 14′ ഗോളുകളുമായി ലീഗിലെ ടോപ് സ്കോറർ ആണ് അലക്സ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *