പി.വി ഗംഗാധരന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഗോകുലം ഗോപാലന്‍


അന്തരിച്ച ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഫ്‌ളവേഴ്‌സ് ടിവി ചെയര്‍മാന്‍ മായി ഗോകുലം ഗോപാലന്‍. മറക്കാന്‍ പറ്റാത്ത വ്യക്തിത്വമാണെന്നും ഗംഗാധരന്റെ നിര്യാണം സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സാംസ്‌കാരിക രംഗത്തിലായാലും നല്ലൊരു സുഹൃത്തായിരുന്നു ഗംഗാധരന്‍ എന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.‘അദ്ദേഹത്തെ കാണുമ്പോള്‍ സഹോദര മനോഭാവമാണ് എല്ലാവര്‍ക്കും.


ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയപ്പോഴും ജനങ്ങളുടെ മനസില്‍ നിന്ന് നേടിയ അവാര്‍ഡാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം’ ഗോകുലം ഗോപാലന്‍ പറഞ്ഞു.പി.വി ഗംഗാധരന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.




Sharing is Caring