‘എഡ്ജ് മിനികൂള്‍’ അവതരിപ്പിച്ച് ഗോദ്റെജ്

കടുത്ത ചൂടും വീടുകള്‍ക്കുള്ള പലവിധത്തിലുള്ള കൂളിങ് സംവിധാനങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഗോദ്റെജ് അപ്ലയന്‍സസ് എയര്‍ കൂളര്‍ വിഭാഗത്തില്‍ വ്യക്തിഗത കോംപാക്റ്റ് റൂം കൂളര്‍ ‘എഡ്ജ് മിനികൂള്‍’ അവതരിപ്പിച്ചു.

എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുന്നതും, ആകര്‍ഷകമായ രൂപഭംഗിയുള്ളതും, കാര്യക്ഷമവുമായ ഏറെ ഡിമാന്‍ഡ് ഉള്ള ഉല്‍പ്പന്നമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഡ്ജ് മിനി കൂള്‍ വലുപ്പം കുറഞ്ഞ, ഒതുങ്ങിയ, സൗകര്യപ്രദവുമായ എയര്‍കൂളറാണ്. വീട്ടില്‍ തണുപ്പ് ആവശ്യമായ എവിടെയും ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിന്‍റെ അളവ് കാണിക്കുന്ന 37 ലിറ്റര്‍ വാട്ടര്‍ ടാങ്കാണ് ഉള്ളത്. അധിക തണുപ്പ് നല്‍കുന്ന ഇന്‍ബില്‍റ്റ് ഐസ് ചേമ്പറും ഇതിനുണ്ട്. അഞ്ച് ബ്ലേഡ് ഏറോ ഡയനാമിക്ക് 12 ഇഞ്ച് ഫാന്‍ മികച്ച എയര്‍ ഫ്ളോ നല്‍കുന്നു. മൂന്ന് വശങ്ങളില്‍ നിന്നും വായു വലിച്ചെടുക്കാനുള്ള സംവിധാനം മികച്ച കൂളിങ് നല്‍കുന്നു.

കൂടുതല്‍ സൗകര്യപ്രദവും വൃത്തിയും ഉറപ്പാക്കുന്നതിനായി ആരോഗ്യകരമായ, മണമില്ലാത്ത ആന്‍റി ബാക്റ്റീരിയല്‍ ഹണി കോമ്പ് കൂളിങ് പാഡുകള്‍ ഇതിന്‍റെ സവിശേഷതയാണ്. ഇത് ശുദ്ധവും ആരോഗ്യപ്രദവും പുതുമയുള്ളതുമായ വായു നല്‍കുന്നു.

പമ്പിന്‍റെയും ഫാന്‍ മോട്ടോറിന്‍റെയും അധിക ചൂട് തടയുന്നതിനുമായി ഈടുറ്റ രൂപകല്‍പ്പനയാണ് നല്‍കിയിട്ടുള്ളത്. അനായാസം കൊണ്ടു നടക്കുന്നതിനായി ടയറുകളും ബ്രേക്കുകളുമുണ്ട്.

വര്‍ദ്ധിച്ചുവരുന്ന വേനല്‍ ചൂട് കാരണം ഉപഭോക്താക്കളുടെ വീടുകളില്‍ ഒന്നിലധികം കാര്യക്ഷമവും കുറഞ്ഞ നിരക്കിലുള്ള കൂളിംഗ് സൊല്യൂഷനുകള്‍ അടിയന്തിരമായി ആവശ്യമുണ്ട്. എഡ്ജ് മിനികൂള്‍ ഇന്നത്തെ സ്ഥലപരിമിതികളുള്ള ഉപഭോക്താക്കള്‍ക്കായി ഒതുക്കമുള്ളതും, കൊണ്ടുപോകാവുന്നതും വൈവിധ്യമാര്‍ന്നതുമായ കൂളിംഗ് സൊല്യൂഷനുകള്‍ നല്‍കുന്നതിനായി കൂളിംഗ് ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലീകരിക്കുകയാണ്. 100 ലിറ്റര്‍ ശേഷിയുള്ളവരെ ഉള്‍ക്കൊള്ളുന്ന ശക്തമായ എയര്‍ കൂള്‍ര്‍ ഉല്‍പ്പന്ന നിരയോടെ, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ ഇതിനകം 2 മടങ്ങ് വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം എയര്‍ കൂളര്‍ വിഭാഗത്തില്‍ 50 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ അപ്ലയന്‍സസ് ബിസിനസ് വിഭാഗത്തിലെ ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്വുമായ കമല്‍ നന്തി പറഞ്ഞു.

ആകര്‍ഷകമായ വൈന്‍ റെഡ്, ഡാര്‍ക്ക് ഗ്രേ നിറങ്ങളില്‍ ഗോദ്റെജ് എഡ്ജ് മിനികൂള്‍ ലഭ്യമാണ്. ഇന്ത്യയിലുടനീളം 10490 രൂപയിലാണ് വില ആരംഭിക്കുന്നത്. ഒരു വര്‍ഷത്തെ വാറന്‍റിയുണ്ട്. ഡൗണ്‍പേയ്മെന്‍റ് ഇല്ലാതെ ലളിതമായ ഇഎംഐയിലും വാങ്ങാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *