76% നഴ്സുമാരും നടുവേദന അനുഭവിക്കുന്നുവെന്ന് ഗോദ്റെജ് ഇന്റീരിയോ സര്‍വേ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ ആസ്പത്രി കിടക്കകളുടെ ശ്രേണിയില്‍ പുതിയ നിര അവതരിപ്പിച്ചു. ക്രിസാലിസ് നോവ ആക്റ്റീവ് ഇന്റലിജന്റ് സെന്‍സ് ബെഡാണ് ക്രിസാലിസ് ശ്രേണിയില്‍ കൂട്ടിച്ചേര്‍ത്തത്. രോഗിപരിചരണം നല്‍കുന്നവരുടെ ജോലിഭാരം ലഘൂകരിച്ച്, രോഗികള്‍ക്ക് മികച്ച പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ക്രിസാലിസ് നോവ ആക്റ്റീവ്. തീവ്രപരിചരണം മുതല്‍ ശസ്ത്രക്രിയാനന്തര പരിചരണം വരെയുള്ള വിഭാഗത്തിലെ രോഗികള്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിചരണത്തിനായി രൂപകല്‍പന ചെയ്ത പ്രീമിയം ഉല്‍പ്പന്നമാണിത്. ഡിജിറ്റല്‍ ടച്ച് അറ്റന്‍ഡന്റ് കണ്‍ട്രോള്‍ പാനലിലൂടെ ആക്സസ് ചെയ്യാന്‍ കഴിയുന്ന ലാറ്ററല്‍ ടില്‍റ്റ് ആണ് പുതിയ ബെഡിന്റെ പ്രധാന സവിശേഷതകളിലൊന്ന്.

കോവിഡ് രണ്ടാം തരംഗത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രോഗികളെ ബാധിക്കുകയും, നഴ്സുമാരെയും രോഗി പരിചാരകരെയും കൂടുതല്‍ നേരം ജോലി ചെയ്യുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഗോദ്റെജ് ഇന്റീരിയോയുടെ വര്‍ക്ക്സ്പെയ്സും എര്‍ഗണോമിക്സ് റിസര്‍ച്ച് സെല്ലും മഹാമാരി സമയത്ത് നടത്തിയ പഠനമനുസരിച്ച്, ഈ കഠിനമായ തൊഴില്‍ അന്തരീക്ഷവും ജോലി സാഹചര്യവും, 76 ശതമാനം നഴ്സിങ് സ്റ്റാഫുകളില്‍ നടുവേദനയ്ക്കും മറ്റു എംഎസ്ഡി രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഐസിയു വാര്‍ഡുകളില്‍ ദീര്‍ഘനേരം കിടക്കേണ്ടി വരുന്നത് രോഗികളില്‍ വ്രണങ്ങള്‍ക്കും മറ്റ് ചര്‍മരോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഗോദ്റെജ് ഇന്റീരിയോ പ്രത്യേക രൂപകല്‍പനയില്‍, രോഗികള്‍ മുതല്‍ പരിചരണം നല്‍കുന്നവര്‍ക്ക് വരെ ഉപയോഗിക്കാന്‍ എളുപ്പമുള്ള സംവിധാനത്തില്‍ ആസ്പത്രി കിടക്കകള്‍ നിര്‍മിക്കുന്നത്.

എല്ലായിടത്തും, എല്ലാ ദിവസവും ജീവിതനിലവാരം ഉയര്‍ത്തുകയെന്നതാണ് ഞങ്ങളുടെ ദൗത്യമെന്ന് ഗോദ്റെജ് ഇന്റീരിയോ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനില്‍ മാതൂര്‍ പറഞ്ഞു. ക്രിസാലിസ് നോവ ആക്റ്റീവ്, നഴ്സിങ് ജീവനക്കാരുടെ ജോലിഭാരം ലഘൂകരിച്ച്, മെച്ചപ്പെട്ട രോഗി പരിചരണ അന്തരീക്ഷം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *