സ്പാനിഷ് ലാ ലിഗയില്‍ ജീറോണയുടെ അദ്ഭുതക്കുതിപ്പ് തുടരുന്നു


സ്പാനിഷ് ലാ ലിഗയില്‍ ജീറോണയുടെ അദ്ഭുതക്കുതിപ്പ് തുടരുന്നു. വമ്ബന്മാരായ ബാഴ്സലോണയെ അവരുടെ തട്ടകത്തില്‍ കശക്കിയെറിഞ്ഞ മിഷെലിന്റെ ‘വണ്ടര്‍ സ്ക്വാഡ്’ റയലിനെ മറികടന്ന് ലീഗില്‍ ഒന്നാമതെത്തി.രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ലീഗില്‍ അവിശ്വസനീയ കുതിപ്പ് നടത്തുന്ന ജീറോണ തകര്‍പ്പൻ ജയം സ്വന്തമാക്കിയത്. ലീഗില്‍ ആദ്യമായാണ് ജിറോണ കാറ്റാലൻ പടയെ പരാജയപ്പെടുത്തുന്നത്.


ആര്‍ടെം ഡോവ്ബിക്ക്, മിഗ്വല്‍ ഗുട്ടറസ്, വലേരി ഫെര്‍ണാണ്ടസ്, ക്രിസ്ത്യൻ സ്റ്റുവാനി എന്നിവര്‍ ജിറോണക്കായി വലകുലുക്കി. റോബര്‍ട്ട് ലെവൻഡോവ്സ്കി, ഇല്‍കെ ഗുണ്ടോഗൻ എന്നിവരുടെ വകയായിരുന്നു ബാഴ്സയുടെ ഗോളുകള്‍. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ഒളിമ്ബിക് ലൂയിസ് കമ്ബനിസ് സ്റ്റേഡയത്തില്‍ ജിറോണയാണ് ഗോള്‍വേട്ടക്ക് തുടക്കംകുറിച്ചത്. 12ാം മിനിട്ടില്‍ സിഗാൻകോവിന്‍റെ ക്രോസില്‍ ഡോവ്ബിക്കാണ് ഗോള്‍ നേടിയത്.




Sharing is Caring