കോഴിക്കോട്: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനകീയ സംവാദ പരിപാടിയായ ‘ബ്രയിന്‍ സര്‍ജറി’ ഇന്ന് ( 4-10- 2025) കോഴിക്കോട് ബീച്ചില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകീട്ട് 4.30ന്് ബീച്ച് ലൈറ്റ് ഹൗസ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍, പ്രശസ്ത സ്വതന്ത്രചിന്തകനും പ്രഭാഷകനുമായി ആരിഫ് ഹൂസൈന്‍ തെരുവത്ത് ചര്‍ച്ച നയിക്കുന്നത്.
യാസിന്‍ ഒമര്‍ മോഡറേറ്റര്‍ ആയിരിക്കും. ഇപ്പോള്‍ കേരളത്തിലടക്കം ഏറെ ചര്‍ച്ചയായ ഫലസ്തീന്‍ വിഷയത്തില്‍ മതമുണ്ടോ, ഗാസയില്‍ നടക്കുന്നത് വംശഹത്യയാണോ, എന്താണ് പോംവഴി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുത്ത് ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.

ഒക്‌ടോബര്‍ 19ന് കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന, എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ ലിറ്റ്മസ്-25ന് മുന്നോടിയായിട്ടാണ്, ബ്രയിന്‍ സര്‍ജറി സംവാദ പരമ്പരകള്‍ നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസില്‍ തസ്‌ലീമ നസ്രീന്‍ അടക്കമുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നുണ്ട്. .













