ഗ്യാലക്‌സി എസ്25 സാംസങ്ങിന്റെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണും യഥാര്‍ഥ എഐ പങ്കാളിയും: ടിഎം റോഹ്


ഗ്യാലക്‌സി എസ്25 സാംസങിന്റെ ഏറ്റവും മികച്ച ഉത്പന്നമാണെന്ന് കമ്പനിയുടെ മൊബൈല്‍ എക്‌സ്പീരിയന്‍സ് വിഭാഗം മേധാവി ടിഎം റോഹ്.


ദീര്‍ഘകാലം ഈടുനില്‍ക്കുന്നതും ഏറ്റവും വീതി കുറവുള്ളതുമായ സ്മാര്‍ട്‌ഫോണാണ് ഗ്യാലക്‌സി എസ്25. ക്യാമറയ്ക്കും ബാറ്ററിക്കും ഏറ്റവും മികച്ച ഹാര്‍ഡ് വയറും ഗ്യാലക്‌സി എസ്25 ഉറപ്പുനല്‍കുന്നു. ഗ്യാലക്‌സിക്കായുള്ള ഏറ്റവും മികച്ച പെര്‍ഫോമന്‍സുള്ള കസ്റ്റമൈസ്ഡ് പ്രൊസസറും എസ്25ലുണ്ട്. നിലവില്‍ ഏറ്റവും മികച്ച ക്യാമറ എക്‌സ്പീരിയന്‍സുള്ള എസ് സീരിസില്‍ വീണ്ടും ഗ്യാലക്‌സി എഐയുടെ അധിക ഫീച്ചറുകളും ചേരുമ്പോള്‍ ഇമേജ് ക്വാളിററിയും ഇമേജ് എഡിറ്റിംഗ് ശേഷിയും സമാനതകളില്ലാത്തതാണ്. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നൂതന ഫീച്ചറുകളോട് എപ്പോഴും താത്പര്യം കാണിക്കുന്നവരാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍. ഇന്ത്യയിലെ എഐ ഫീച്ചറുകളുടെ ഉപഭോഗം അന്താരാഷ്ട്ര ശരാശരിയേക്കാള്‍ മുകളിലാണ്. അതിനാലാണ് ഗ്യാലക്‌സി എസ്25ലെ പുതിയ എഐ ഫീച്ചറുകള്‍ ഹിന്ദി ഭാഷയില്‍ കൂടി വികസിപ്പിച്ചിരിക്കുന്നത്. ഗ്യാലക്‌സി എസ്25ല്‍ കൊറിയന്‍, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഗൂഗിള്‍ ജെമിനി ലൈവ് ലഭ്യമാകും. കൂടുതല്‍ ഭാഷകളിലേക്ക് ഇത് വികസിപ്പിക്കും. റോഹ് കൂട്ടിച്ചേര്‍ത്തു. ഓരോ ഉപഭോക്താവിനും ഡാറ്റ സുരക്ഷയും എസ്25 ഉറപ്പുനല്‍കുന്നു.

ഗ്യാലക്‌സി എസ്25 അള്‍ട്ര, ഗ്യാലക്‌സി എസ്25 പ്ലസ്, ഗ്യാലക്‌സി എസ്25 എന്നിവ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. 80999 രൂപ മുതലാണ് എസ്25 സീരീസ് മോഡലുകളുടെ വില. പ്രീ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 21000 രൂപയുടെ അധിക നേട്ടങ്ങള്‍ ലഭിക്കും.

ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന ഗ്യാലക്‌സി എസ്25 സീരീസ് സ്മാര്‍ട് ഫോണുകള്‍ നോയ്ഡയിലെ സാംസങിന്റെ സ്മാര്‍ട് ഫോണ്‍ ഫാക്ടറിയിലാണ് നിര്‍മിക്കപ്പെടുന്നത്.



Sharing is Caring