ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം;ചര്‍ച്ച ചെയ്യാന്‍ ജി ഏഴ് രാജ്യങ്ങള്‍ യോഗം ചേര്‍ന്നു


ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി ഏഴ് രാജ്യങ്ങള്‍ യോഗം ചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ജി ഏഴ് രാജ്യ തലവന്‍ന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘര്‍ഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികള്‍ തുടരുമെന്ന് ജോ ബൈഡന്‍ എക്‌സില്‍ പ്രതികരിച്ചു.


യുഎന്‍ സുരക്ഷാ സമിതിയും വിഷയം ചര്‍ച്ച ചെയ്യുകയാണ്. ഇറാനും ഇസ്രയേലും സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അതേ സമയം ഇസ്രയേലിന്റെ തിരിച്ചടി മുന്നില്‍ കണ്ട് ഇറാന്‍ അതീവ ജാഗ്രതയിലാണ്.




Sharing is Caring