മുഴപ്പിലങ്ങാട് സര്‍വ്വീസ് റോഡില്‍ ചരക്ക് ലോറി കുടുങ്ങി; കണ്ണൂര്‍ – തലശ്ശേരി ദേശീയപാതയില്‍ ഗതാഗത കുരുക്ക്​


കണ്ണൂര്‍ – തലശ്ശേരി ദേശീയപാതയില്‍ മാഹി ബൈപ്പാസ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന മുഴപ്പിലങ്ങാട് സര്‍വ്വീസ് റോഡില്‍ ചരക്ക് ലോറി കുടുങ്ങി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ്​ ലോറി കുടുങ്ങിയത്​. ഇതോടെ ഇവിടെ ഗതാഗതം സ്​തംഭിച്ചു.


മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വ്വീസ് റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ മാസം 18 ന് വിളിച്ചുചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനം ഇതു വരെ നടപ്പാക്കിയിട്ടില്ല.


മുഴപ്പിലങ്ങാട് എല്‍ പി സ്കൂളില്‍ ഇക്കഴിഞ്ഞ മാസം 18 ന് മണ്ഡലം പ്രതിനിധി പി ബാലന്‍്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോസ്ഥരും ഹാജരായ യോഗത്തില്‍ ദീര്‍ഘദൂര ചരക്ക് ലോറികളെ മുഴുവനും മറ്റുവഴികളിലൂടെ തിരിച്ചുവിട്ട്​ ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന്​ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനം കടലാസില്‍ ഒതുങ്ങി.

മുഴപ്പിലങ്ങാട് യൂത്തിനും, മഠത്തിനുമിടയിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഇത് നിരന്തരം വാര്‍ത്തയായതോടെ പ്രാദേശിക സി.പി.എം നേതൃത്വം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും മുഖ്യമന്ത്രി തന്നെ പരിഹാരത്തിന് യോഗം വിളിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്നു നടന്ന യോഗത്തില്‍, ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുന്നതിന്‍്റെ ഭാഗമായി കണ്ണൂരില്‍ നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍ ചാലയില്‍ നിന്ന് വഴിതിരിച്ച്‌ കാടാച്ചിറ – മമ്മാക്കുന്ന്- വഴിയും തലശ്ശേരിയില്‍ നിന്നും വരുന്ന ചരക്ക് ലോറികള്‍ മീത്തലെ പീടിക വഴി പോകാനും തീരുമാനമായിരുന്നു.



Sharing is Caring