അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ ആരോപണം തളളി അന്വേഷണ ഉദ്യോഗസ്ഥന്‍. ആരോപണം ഉന്നയിച്ച അഡ്വ.ടി പി ഹരീന്ദ്രനോട് താന്‍ നിയമോപദേശം തേടിയിട്ടില്ലന്ന് റിട്ടയേഡ് ഡിവൈഎസ്പി പി. സുകുമാരന്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് ഹരീന്ദ്രനെ ഓഫീസിലെത്തി കണ്ടെന്ന ആരോപണം തെറ്റാണ്. കേസില്‍ ഏതെങ്കിലും രാഷട്രീയ ഇടപെടലുണ്ടായതായി അന്നത്തെ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ തന്നോട് പറഞ്ഞിട്ടില്ല.
ഗൂഢാലോചന വകുപ്പായ 120 ബി ക്ക് പകരം 118 ചാര്‍ജ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം വന്‍ വിവാദത്തിന് ഇന്ധനമായതോടെയാണ് പി സുകുമാരന്റെ പ്രതികരണം. പറഞ്ഞു. പി ജയരാജന് വേണ്ടി കുഞ്ഞാലിക്കുട്ടി ഇടപെട്ടതായി തനിക്കറിവില്ല. ആരോപണങ്ങള്‍ നുണയെന്നും പി സുകുമാരന്‍ പ്രതികരിച്ചു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരായ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു യുഡിഎഫ് സഹയാത്രികനായ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട.ഡി വൈ എസ് പി പി സുകുമാരന്‍. കേസില്‍ ഹരീന്ദ്രനോട് നിയമോപദേശം തേടിയിട്ടില്ല .കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന് താന്‍ ഹരീന്ദ്രനോട് പറഞ്ഞിട്ടില്ല എന്നും പി സുകുമാരന്‍ പറഞ്ഞു.













