കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സി.പി.എം. നേതാവിനെ ഇ.ഡി. ചോദ്യം ചെയ്തു. തൃശൂര്‍ ജില്ലാ പാര്‍ട്ടി സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ.ചന്ദ്രനെയാണ് ചോദ്യം ചെയ്തത്.
കൊച്ചിയിലേക്കു വിളിച്ചായിരുന്നു മൊഴിയെടുത്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്നാണ് സി.കെ. ചന്ദ്രന് കേസുമായി ബന്ധമുണ്ടെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചത്. ഇതില്‍ വ്യക്തത വരുത്താനാണ് ചന്ദ്രനെ ചോദ്യം ചെയ്തത്.

തട്ടിപ്പ് നടക്കുന്ന സമയത്ത് ബാങ്കിന്റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നത് സി.കെ. ചന്ദ്രനെയാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ബാങ്ക് മാനേജര്‍. സി.പി.എം. ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് സെക്രട്ടറിയുമായിരുന്ന സുനില്‍കുമാറുമായി ചേര്‍ന്ന് തട്ടിപ്പിന് കൂട്ടുനിന്നു എന്നാണ് പ്രധാന പരാതി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികള്‍ നല്‍കിയ മൊഴിയും ഇതിനു സമാനമാണ്. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ചന്ദ്രനെ സി.പി.എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.













