നവകേരള സദസ്സ് പാലക്കാട് എത്തുമ്പോൾ പങ്കെടുക്കുമെന്ന് മുൻ കോൺഗ്രസ് എംഎൽഎ എ.വി ഗോപിനാഥ്

നവകേരള സദസ്സ് പാലക്കാട് എത്തുമ്പോൾ പങ്കെടുക്കുമെന്ന് മുൻ കോൺഗ്രസ് എംഎൽഎ എ.വി ഗോപിനാഥ്. സദസ്സിനെ ഒരു രാഷ്ട്രീയ വേദിയായി കാണുന്നില്ല. പരിപാടിയിൽ പങ്കെടുക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ നയിക്കുന്ന നവകേരള സദസ്സ് പാലക്കാട് എത്തുമ്പോൾ നിരവധി യുഡിഎഫ് നേതാക്കൾ പങ്കെടുക്കുമെന്ന് എ.കെ ബാലൻ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എ.വി ഗോപിനാഥിൻ്റെ പ്രതികരണം. നവകേരള സദസ്സിലേക്ക് ക്ഷണം ലഭിച്ചാൽ പങ്കെടുക്കും.

പൊതുപ്രവർത്തകൻ എന്ന നിലയിൽ പരിപാടിയിൽ പങ്കെടുക്കുക എന്നുള്ളത് തന്റെ ഉത്തരവാദിത്തമാണെന്നും എ.വി ഗോപിനാഥ്.നവകേരള സദസ്സിൽ താൻ രാഷ്ട്രീയം കാണുന്നില്ല. കേരളത്തിൻറെ വികസനത്തിന് നവകേരള സദസ്സ് പോലൊരു പരിപാടി നടത്തണമെന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തോന്നി. പിണറായി വിജയൻ്റെ ഗവൺമെൻറ് നല്ലത് ചെയ്താൽ അംഗീകരിക്കും. നാളെ കോൺഗ്രസിന്റെ നല്ലൊരു സർക്കാർ അധികാരത്തിൽ വന്നാൽ അവരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *