വന്യ മൃഗശല്യത്തില്‍ രാഷ്ട്രീയം കാണരുതെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍


വന്യ മൃഗശല്യത്തില്‍ രാഷ്ട്രീയം കാണരുതെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. പ്രതിഷേധത്തിനല്ല പൊതുമുതല്‍ നശിപ്പിച്ചതിനാണ്‌ കേസെടുത്തതെന്നും മന്ത്രി പറഞ്ഞു . വയനാട്ടില്‍ വന്യമൃഗാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകണമെന്നാണ് ആഗ്രഹം. നാളത്തെ സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കും. ബേലൂര്‍ മഖ്‌ന മിഷന്‍ തുടരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു .




Sharing is Caring