ഇന്ത്യയിലെ ഏറ്റവും വലിയ ബാഡ്മിന്‍റണ്‍ സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണത്തിനായി 21,000 ചതുരശ്ര മീറ്റര്‍ ഡബിള്‍ സ്കിന്‍ റൂഫിങ് നല്‍കി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീല്‍


കൊച്ചി: കളര്‍ കോട്ടഡ് റൂഫിങ്, ക്ലാഡിങ് സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന രംഗത്തെ മുന്‍നിരക്കാരായ ടാറ്റാ ബ്ലൂസ്കോപ് സ്റ്റീല്‍ ഗുവഹാട്ടിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി വിതരണം ചെയ്തത് 21,000 ചതുരശ്ര മീറ്ററോളം ലൈസാറ്റ് ക്ലിപ് ലോക് 700 ഡബിള്‍ സ്കിന്‍ റൂഫിങ്.


ഇന്ത്യയിലെ ഏറ്റവും വലിയ ബാഡ്മിന്‍റന്‍ സ്റ്റേഡിയമായ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ വികസനത്തില്‍ ടാറ്റാ ബ്ലൂസ്കോപ് സ്റ്റീല്‍ വഹിച്ചത് വളരെ നിര്‍ണായകമായ പങ്കാണ്. അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.


നിര്‍മാണ വ്യവസായ മേഖലയുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ തങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പ്രതിബദ്ധതയാണ് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുതുതലമുറ ഡബിള്‍ സ്കിന്‍ റൂഫിങ് വിതരണം ചെയ്യുന്നതിലൂടെ പ്രകടമാക്കിയതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ടാറ്റാ ബ്ലൂസ്കോപ് സ്റ്റീല്‍ സൊലൂഷന്‍സ് ബിസിനസ് വൈസ് പ്രസിഡന്‍റ് സി ആര്‍ കുല്‍ക്കര്‍ണി പറഞ്ഞു.

ഇന്ത്യയിലെ സ്റ്റേഡിയങ്ങള്‍ക്കും സ്പോര്‍ട്സ് കോംപ്ലക്സുകള്‍ക്കുമായി മറ്റ് നിരവധി ഓര്‍ഡറുകള്‍ക്കൊപ്പം, ടാറ്റ ബ്ലൂസ്കോപ്പ് സ്റ്റീല്‍ സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്ന രീതിയെ പരിവര്‍ത്തനം ചെയ്യുകയാണ്.



Sharing is Caring