കോട്ടയത്ത് നഴ്‌സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ;അറുപതോളം പേര്‍ ചികിത്സയിൽ


കോട്ടയം മാങ്ങാനത്തെ മന്ദിരം ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.


ആശുപത്രി കാന്റീനില്‍ നിന്ന് നല്‍കിയ ഭക്ഷണത്തില്‍ നിന്ന് വിഷ ബാധയേറ്റെന്നാണ് സംശയം. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാന്റീന്‍ അടപ്പിച്ചു.




Sharing is Caring