സൊമാലിയയില്‍ ബോംബാക്രമണത്തില്‍ അഞ്ചുപേർ കൊല്ലപ്പെട്ടു


കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡീഷുവില്‍ പ്രാദേശിക ഭീകരസംഘടനയായ അല്‍ ഷബാബ് നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.16 പേര്‍ക്ക് പരിക്കേറ്റു.


ഞായറാഴ്ച മൊഗാഡീഷു മേയറിന്റെ ഓഫീസിന് സമീപമായിരുന്നു സംഭവമെന്ന് അധികൃതര്‍ അറിയിച്ചു. മേയറിന്റെ ഓഫീസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിലേക്ക് അതിക്രമിച്ച്‌ കടന്ന ആറ് ഭീകരരെ വധിച്ചെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും സുരക്ഷാ സേന അറിയിച്ചു.




Sharing is Caring