സാമ്പത്തിക പ്രതിസന്ധി;കടമെടുപ്പ് പരിധിയില്‍ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു


സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് താത്കാലിക ആശ്വാസം. കടമെടുപ്പ് പരിധിയില്‍ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കിഫ്ബി പെന്‍ഷന്‍ കമ്പനിയും എടുത്ത കടം പരിഗണിച്ചായിരുന്നു കുറവ്.ഇതോടെ ക്രിസ്മസിന് മുന്‍പ് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ വഴി തുറക്കുകയാണ്. 2000 കോടി രൂപ അടിയന്തരമായി കടം എടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. ഇത് കൊണ്ട് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം കഴിഞ്ഞേക്കും.




Sharing is Caring