ആദായ നികുതി സ്ലാബുകള്‍ ബജറ്റില്‍ പുനര്‍ക്രമീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍


ആദായ നികുതി സ്ലാബുകള്‍ ബജറ്റില്‍ പുനര്‍ക്രമീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. വരുമാന നികുതി പരിധി അഞ്ചു ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. കഠിനധ്വാനം ചെയ്യുന്ന മധ്യ വര്‍ഗ്ഗത്തിനുള്ള സമ്മാനമെന്നാണ് ഇതിനെ ധനമന്ത്രി വിശേഷിപ്പിച്ചത്. നികുതി സ്ലാബുകള്‍ ആറില്‍ നിന്നും അഞ്ചാക്കി കുറച്ചു.36 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുതല്‍ 9 വരെ 10 ശതമാനം നികുതി.


9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12-15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തില്‍ കൂടുതല്‍ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവര്‍ 45,000 രൂപ വരെ നികുതി നല്‍കിയാല്‍ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി അപ്പീലുകള്‍ പരിഹരിക്കാന്‍ ജോ. കമ്മിഷണര്‍മാര്‍ക്കും ചുമതല നല്‍കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.




Sharing is Caring