ദിലീപിന്റെ പറക്കും പപ്പന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

ദിലീപിനെ നായകനാക്കി നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ റാഫി ആണ് പറക്കും പപ്പന്റെ രചയിതാവ്. വന്‍താരനിരയിലാണ് പറക്കും പപ്പന്‍ ഒരുങ്ങുന്നത്.

റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന വോയിസ് ഒഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ജൂലായ് ആദ്യം ആരംഭിക്കും. ദിലീപാണ് സത്യനാഥനെ അവതരിപ്പിക്കുന്നത്. വോയിസ് ഒഫ് സത്യനാഥന്‍ പൂര്‍ത്തിയായശേഷം ദിലീപ് പറക്കും പപ്പനില്‍ അഭിനയിച്ചു തുടങ്ങും.

ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ധിഖ്, ജോണി ആന്റണി എന്നിവരാണ് വോയ്സ് ഒഫ് സത്യനാഥനിലെ മറ്റു താരങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *