മദ്യലഹരിയില്‍ പന്ത്രണ്ടുവയസ്സുകാരനെ കഴുത്തില്‍ വെട്ടുകത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍


മദ്യലഹരിയില്‍ പന്ത്രണ്ടുവയസ്സുകാരനായ മകന്റെ കഴുത്തില്‍ വെട്ടുകത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുണ്ടുകാട് പനമ്പിള്ളി വാലത്ത് പ്രഭാതി(41)നെയാണ് വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.


മദ്യലഹരിയില്‍ കുട്ടിയുടെ അമ്മയെ ഉപദ്രവിക്കുന്നതിനിടെ അടുത്തുചെന്ന കുട്ടിയുടെ കഴുത്തില്‍ പ്രതിയുടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തിവെച്ച് വലിക്കുകയായിരുന്നു. കഴുത്തില്‍ എട്ട് തുന്നലുണ്ട്.നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിയ്യൂര്‍ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. പോലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. ഇയാള്‍ പോക്‌സോ കേസിലും പ്രതിയാണ്.




Sharing is Caring