ഫാസ്ടാഗ്‌ കെവൈസി അപ്‌ഡേഷൻ അവസാന തീയതി ഇന്ന്

കെവൈസി (KYC) നടപടിക്രമം പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ നാളെ മുതൽ പ്രവർത്തനരഹിതമാകും. ഇന്നാണ് കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി. സമയം നീട്ടുമോയെന്നു വ്യക്തമല്ല. ഫെബ്രുവരി 29 ഓടെ ഫാസ്ടാഗിൽ കെവൈസി പൂർത്തിയാക്കണമെന്ന് നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

നാളെമുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കറേ അനുവദിക്കൂ. ഒരു വാഹനത്തിൽ തന്നെ ഒന്നിലേറെ ഫാസ്ടാഗുകൾ ഒട്ടിക്കുന്ന രീതിയും ഒരേ ഫാസ്ടാഗ് പല വാഹനങ്ങളിലായി ഉപയോഗിക്കുന്ന പതിവും നിലവിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ വാങ്ങിയ ഫാസ്ടാഗേ ഇനി ആക്ടീവ് ആയിരിക്കൂ.മുൻപ് ജനുവരി 31നായിരുന്നു ഇതിനായി അനുവദിച്ചിരുന്ന അവസാന തീയതി. പിന്നീട് തിയതി ഫെബ്രുവരി 29 ലേക്ക് നീട്ടുകയായിരുന്നു.

ടോൾ പ്ലാസകളിലെ തിരക്ക് നിയന്ത്രിക്കാൻ രൂപം നൽകിയ പദ്ധതിയാണ് ‘ഒരു വാഹനം ഒരു ഫാസ്ടാഗ്’. ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്ന പ്രവണതയെ ചെറുക്കുകയാണ് ലക്ഷ്യം.നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയും ഫാസ്ടാഗ് നൽകിയ ബാങ്ക് വെബ്‌സൈറ്റ് വഴിയും കെവൈസി പൂർത്തിയാക്കാം. ഓൺലൈനായി ചെയ്യാൻ താത്പര്യമില്ലാത്തവർക്ക് അതത് ബാങ്കുകൾ സന്ദർശിച്ചും കെവൈസി വിവരങ്ങൾ നൽകാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *