കാലുമാറി ശസ്ത്രക്രിയ നടത്തിയതിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം


കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി സജ്നയുടെ കുടുംബം. ചികിത്സാ രേഖകൾ ആശുപത്രി അധികൃതർ തിരുത്തിയെന്ന് കുടുംബം ആരോപിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി എടുത്ത ഇടതുകാലിൻ്റെ സ്കാനിങ് റിപ്പോർട്ട് ആശുപത്രി ആശുപത്രി അധികൃതർ ഒളിപ്പിച്ചു.


ഡിസ്ചാർജ് ആവശ്യപ്പെട്ടിട്ടും രേഖകൾ തിരുത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടാണ് ഡിസ്ചാർജ് അനുവദിച്ചതെന്ന് സജ്നയുടെ കുടുംബം ആരോപിച്ചു.ആശുപത്രി അധികൃതർ അവകാശപ്പെടുന്ന വലത് കാലിൻ്റെ സ്കാനിങ് റിപ്പോർട്ട് തെറ്റാണ്. ഇടത് കാൽ എന്ന് എഴുതുന്നതിന് പകരം സ്വകാര്യ സ്കാനിങ് സെൻ്ററിൽ നിന്ന് വലത് കാൽ എന്ന് തെറ്റായി രേഖപ്പെടുത്തി.


സ്കാനിങ് റിപ്പോർട്ട് ശരിയാണെങ്കിൽ തന്നെ ഒരു വർഷം മുൻപ് എടുത്ത സ്കാനിങ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എങ്ങനെ ശസ്ത്രക്രിയ നടത്തുമെന്നും കുടുംബം ചോദിച്ചു.



Sharing is Caring