ലോകകപ്പ്; സ്വര്‍ണക്കപ്പിന്റെ വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തു

ലോകകപ്പ് ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പിന്റെ വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്റെ സാമ്ബത്തിക- സൈബര്‍ കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് പരിശോധനയില്‍ 144ഓളം വ്യാജ ട്രോഫികള്‍ പിടികൂടിയത്.

ബൗദ്ധിക സ്വത്തവകാശ സംരക്ഷണ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോകകപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ വ്യാജ ട്രോഫികള്‍ പിടിച്ചെടുത്തത്.

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ലോകകപ്പ് ട്രോഫിയുടെ വ്യാജ പതിപ്പുകള്‍ വില്‍പന നടത്തുന്നതുസംബന്ധിച്ച്‌ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികളും ആരംഭിച്ചു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആതിഥേയത്വം വഹിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട 2021ലെ 10ാം നമ്ബര്‍ നിയമപ്രകാരമാണ് ലംഘനമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ലോകകപ്പുമായി ബന്ധപ്പെട്ട് ഫിഫയുടെ ബൗദ്ധിക സ്വത്തവകാശ നിയമം സംബന്ധിച്ച്‌ നേരത്തെതന്നെ പല കേന്ദ്രങ്ങള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെയെല്ലാം നിര്‍മാണവും വില്‍പനയും ഫിഫ അംഗീകൃത ഏജന്‍സികള്‍ മാത്രം വഴിയാണ്.നേരത്തെതന്നെ അനുമതി നല്‍കിയ അംഗീകൃത കേന്ദ്രങ്ങള്‍ വഴിയാണ് ലോകകപ്പ് ട്രോഫി, മുദ്രകള്‍, ഭാഗ്യ ചിഹ്നം ഉള്‍പ്പെടെയുള്ളവ പതിച്ചതും മാതൃകയിലുള്ളതുമായ വസ്തുക്കള്‍ വാങ്ങേണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *