ഓണം സ്റ്റോറുമായി ഫാബിന്ത്യ


കൊച്ചി: ഓണത്തിന് കരകൗശല വസ്ത്രങ്ങളുടെയും ഗൃഹാലങ്കാരങ്ങളുടെയും പ്രത്യേക ശേഖരം അവതരിപ്പിച്ച് ഫാബിന്ത്യ. ഇന്ത്യയിലെ പ്രീമിയം പരമ്പരാഗത വസ്ത്രങ്ങളുടെ ഏറ്റവും വലിയ റീട്ടെയ്‌ലേഴ്‌സായ ഫാബിന്ത്യ ലിമിറ്റഡ് ഒരുക്കിയിരിക്കുന്ന വിപുലമായ ശേഖരത്തിൽ വൈറ്റ്, ഗോൾഡ് നിറങ്ങളിൽ സവിശേഷമായ ജാൽ പാറ്റേണുകളുള്ള കൈത്തറി, ചന്ദേരി സാരികൾ എന്നിവ ഉൾപ്പെടുന്നു. ഫാബ് ഇന്ത്യയുടെ സ്റ്റോറുകളലും ഓണ്‍ലൈൻ വെബ്‌സൈറ്റിലും ഇവ ലഭ്യമായിരിക്കും.

സറി പ്രിന്റോട് കൂടിയ സിൽക്ക് ബ്ലെൻണ്ട്, കോട്ടൺ, ലിനൻ കുർത്തകൾ, ഗോത പട്ടിയും ഫ്ലോറൽ പാറ്റേണുമുള്ള സിൽക്ക് ദുപ്പട്ടകൾ, ജാൽ നെയ്ത്ത്, സീക്വിന്‌സ് വസ്ത്രങ്ങൾ എന്നിവ ശേഖരത്തിന്റെ മാറ്റ് കൂട്ടുന്നു. ഫ്ലോറൽ പ്രിന്റഡ് വസ്ത്രങ്ങളോടൊപ്പം, പുരുഷന്മാർക്കായി സിൽക്ക് ഷർട്ടുകൾ, മുണ്ടുകൾ, കുട്ടികൾക്കായി കുർത്തകൾ പാവാട സെറ്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.


ഇന്ത്യയുടെ തനതായ കരകൗശല വസ്തുക്കള്‍ കേരളത്തിലെത്തിച്ച് ഓണത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടുന്ന പ്രത്യേക ശേഖരം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണെന്ന് ഫാബിന്ത്യ ലിമിറ്റഡ് – റീട്ടെയില്‍, പ്രസിഡന്റ് അജയ് കപൂര്‍ പറഞ്ഞു.


ഫാബ്ഹോമിൽ, പിച്ചള വിളക്കുകൾ, ഉരുളി, ചിരാത് തുടങ്ങിയ കരകൗശല ഗൃഹാലങ്കാര വസ്തുക്കളും ഫ്ലോറൽ പ്രിന്റഡ് ടീ സെറ്റുകൾ, അഗർബത്തി, ഫാബ്എസെൻഷ്യൽ ഗിഫ്റ്റ് ബോക്സുകൾ എന്നിവയും ലഭ്യമാണ്.



Sharing is Caring